image

27 Jan 2025 4:43 AM GMT

Gold

സ്വര്‍ണസഞ്ചാരത്തിന് നേരിയ കുറവ്

MyFin Desk

Slight decrease in gold prices
X

Summary

  • പവന് 120 രൂപ ഇന്ന് കുറഞ്ഞു
  • ഗ്രാം 7540
  • പവന്‍ 60320


സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചതിനുശേഷം സ്വര്‍ണവില ഒന്നു പിന്നോട്ടിറങ്ങി. ശനിയാഴ്ച സ്വര്‍ണവിപണിയില്‍ നിശ്ചലാവസ്ഥ യായിരുന്നു. അതിനുശേഷമാണ് ഇന്നത്തെ പടിയിറക്കം.

സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7540 രൂപയും പവന് 60320 രൂപയുമായി. റെക്കോര്‍ഡില്‍നിന്നും പൊന്നിന്‍വില താഴെ എത്തിയെങ്കിലും നിരക്ക് ഇപ്പോഴും അറുപതിനായിരത്തിന്് മുകളിലാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില നിലവാരത്തിലൂടെയാണ് ഇപ്പോള്‍ സ്വര്‍ണ സഞ്ചാരം.

മൂന്നാഴ്ച കൊണ്ട് 3200 രൂപ വര്‍ധിച്ചശേഷമാണ് സ്വര്‍ണവിലയില്‍ തിരിച്ചിറക്കം. ഇത് തുടരുമോ എന്ന് വ്യക്തമായ സൂചനകളില്ല. ഇസ്രയേല്‍ -ഹമാസ് വെടി നിര്‍ത്തല്‍മൂലം സ്വര്‍ണ വിലയില്‍ കുറവ് വരേണ്ടതായിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ പ്രവചനാതീതമായ നയങ്ങളും ഡോളറിന്റെ കുതിപ്പും പൊന്നിന് അനുകൂലമായി. ഇനി വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും കേന്ദ്ര ബജറ്റും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6220 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.

വെള്ളിവിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.