5 Dec 2023 7:09 AM GMT
Summary
- ഗ്രാമിന്റെ വില 5785 രൂപ
- വെള്ളി വില ഗ്രാമിന് രണ്ട് രൂപയുടെ ഇടിവോടെ 82 രൂപ
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 100 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 5785 രൂപയായി. പവന് 800 രൂപയുടെ കുറവോടെ 46280 രൂപയിലേക്കും എത്തി.
ഇന്നലെ 320 രൂപയുടെ വര്‍ധനയോടെ 47,080 രൂപയെന്ന ചരിത്ര വിലയില്‍ നിന്നുമാണ് ഇന്ന് വലിയൊരു ഇടിവുണ്ടായിരിക്കുന്നത്. ആഗോള തലത്തിലും ഇന്നലെ സ്വര്‍ണ വില ചരിത്രം തിരുത്തിക്കുറിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്ന് തവണയോളം ചരിത്ര വിലകള്‍ സ്വര്‍ണം മറികടന്നിരുന്നു.
സ്വര്‍ണ വില ഉയരുന്നത് വിപണിയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഭരണ നിര്‍മാണ ശാലകളില്‍ പണികള്‍ കുറയുകയും സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറികളിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തിരുന്നു.
ആഗോള തലത്തില്‍ ഇന്നലെ 2,140 ഡോളറിലേക്ക് എത്തിയ സ്വര്‍ണ വില ഇന്ന് 2,032 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഗ്രാമിന് രണ്ട് രൂപയുടെ ഇടിവോടെ 82 രൂപയിലേക്ക് എത്തിയിട്ടുണ്ട്.