13 Sep 2024 5:06 AM GMT
Summary
- ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വര്‍ധിച്ചത്
- വിവാഹത്തിന് സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് തിരിച്ചടി
സ്വര്‍ണവിലയിലെ കുതിപ്പിന് റോക്കറ്റ് വേഗം. സമീപ കാലത്ത് ഉണ്ടാകാത്ത വേഗതയാണ് പൊന്നിന്റെ വിലയില്‍ ഇന്ന് പ്രകടമായത്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ഗ്രാമിന് 6825 രൂപ എന്ന നിരക്കിലേക്ക് സ്വര്‍ണമെത്തി.
പവന് 960 രൂപ ഉയര്‍ന്ന് 54600 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നു എന്ന വാര്‍ത്തയാണ് പൊന്നിന്റെ കുതിപ്പിന് ആധാരം. അതിനാല്‍ ജനം മികച്ച നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില കുതിച്ചുകയറി. ഗ്രാമിന് 100 രൂപ വര്‍ധനയോടെ 5660 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.
വിലക്കയറ്റം വെള്ളിയിലും ബാധകമായി. ഗ്രാമിന് മുന്നു ര ൂപ വര്‍ധനയോടെ 93 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.