12 Dec 2024 4:44 AM GMT
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 58,280 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 7285 രൂപയും നൽകണം.
ഇന്നലെ സ്വർണവിലയിൽ 640 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 58,000ത്തിൽ തിരിച്ചെത്തിയിരുന്നു സ്വർണവില. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപ ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നു.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപ എന്ന നിലയിലാണ് വ്യാപാരം.