image

27 Oct 2023 5:12 AM GMT

Gold

മാറ്റമില്ലാതെ സ്വര്‍ണ വില

MyFin Desk

മാറ്റമില്ലാതെ സ്വര്‍ണ വില
X

Summary

  • ആഗോള തലത്തില്‍ ഔണ്‍സിന് 1982-1990 ഡോളര്‍ എന്ന നിലയിലാണ് വിനിമയം
  • വെള്ളിവിലയില്‍ ഇന്ന് ഇടിവ്


തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 5680 രൂപയാണ്. പവന് 45440 രൂപയാണ് ഇന്നത്തെ വില. അഞ്ചു മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില ഉള്ളത്. ഈ വര്‍ഷം മേയ് 5ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5720 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. അതായത് 40 രൂപയിലധികം വര്‍ധന നിലവിലെ വിലയിലുണ്ടായാല്‍ പുതിയ റെക്കോഡ് വിലയിലേക്ക് സ്വര്‍ണം എത്തും.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6196 രൂപയാണ് വില, പവന് 49568 രൂപ. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിന്‍റെ പാതയിലായിരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയര്‍ന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചിരുന്നു.

ആഗോള തലത്തില്‍ ഔണ്‍സിന് 1982-1990 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.

വെള്ളിവിലയില്‍ ഇന്ന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 50 പൈസയുടെ ഇടിവോടെ വെള്ളിവില 77.50 രൂപയിലെത്തി. ഒരു ഡോളറിന് 83.24 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.