image

27 Sept 2024 10:23 AM IST

Gold

ഗോൾഡൻ റെക്കോർഡ് !

MyFin Desk

Gold
X

സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയും, പവന് 320 രൂപ വർദ്ധിച്ച് 5,6800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വർണ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് വർധിച്ചു. ഗ്രാമിന് 30 രൂപ കൂടി 5870 എന്ന നിരക്കിലെത്തി. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. വില 99 രൂപയിൽ തുടരുന്നു.