16 Oct 2024 10:40 AM IST
വീണിടത്ത് നിന്ന് തിരിച്ചുകയറി സ്വര്‍ണവില
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 5,7120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ വരും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കൂടി 5,900 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.