image

22 Oct 2024 10:37 AM IST

Gold

നിരക്കുകളിൽ മാറ്റമില്ല ! 'വിശ്രമമെടുത്ത് സ്വര്‍ണം'

MyFin Desk

നിരക്കുകളിൽ മാറ്റമില്ല ! വിശ്രമമെടുത്ത് സ്വര്‍ണം
X

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7300 രൂപയും, പവന് 58,400 രൂപയിലുമാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമാണിത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരളത്തില്‍ 1,640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6,025 രൂപയിലാണ് വ്യാപാരം. അതെസമയം വെള്ളി വിലയില്‍ ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായി.