image

15 Oct 2024 4:56 AM GMT

Gold

'റിവേഴ്സ് ഗിയർ ഇട്ട് സ്വർണവില'

MyFin Desk

റിവേഴ്സ് ഗിയർ ഇട്ട് സ്വർണവില
X

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഇടിവ്. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയിലും, ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,095 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 56,960 രൂപയിലായിരുന്നു വ്യാപാരം.

18 കാരറ്റ് സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,865 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.