28 May 2024 5:01 AM GMT
സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
200 രൂപയുടെ വർദ്ധനവാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. 53,320 രൂപയിലാണ് ഇന്നലെ സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6,665 രൂപയായിയിരുന്നു.
സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിലയിൽ ഇത്രയും കുറവ് തുടർച്ചയായി വന്നിരുന്നത്. വെള്ളിയാഴ്ച കുത്തനെ കുറഞ്ഞ വില മൂന്ന് ദിവസമായി നിശ്ചലമായിരുന്നു.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മെയിലെ സ്വർണവില (പവൻ)
മെയ് 1: 52,440
മെയ് 2: 53,000
മെയ് 3: 52,600
മെയ് 4: 52,680
മെയ് 5: 52,680
മെയ് 6: 52,840
മെയ് 7: 53,080
മെയ് 8: 53,000
മെയ് 9: 52,920
മെയ് 10: 54,040
മെയ് 11: 53,800
മെയ് 12: 53,800
മെയ് 13: 53,720
മെയ് 14: 53,400
മെയ് 15: 53720
മെയ് 16: 54,280
മെയ് 17: 54,080
മെയ് 18: 54,720
മെയ് 19: 54,720
മെയ് 20: 55,120
മെയ് 21: 54,640
മെയ് 22: 54,640
മെയ് 23: 53,840
മെയ് 24: 53,120
മെയ് 25: 53,120
മെയ് 26: 53,120
മെയ് 27: 53,320