image

15 Feb 2025 5:24 AM GMT

Gold

അറിഞ്ഞോ? പവന് 800 രൂപ കുറഞ്ഞു ! ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ ഇങ്ങനെ

MyFin Desk

gold updation price hike 09 12 24
X

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമാണ് വില. 64000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്നത്തെ ഇടിവ്.

ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. പവന് 63920 രൂപയും ഗ്രാമിന് 7990 രൂപയുമായിരുന്നു ഇന്നലത്തെ വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുന്നു.