image

11 Nov 2024 5:20 AM GMT

Gold

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് കുറഞ്ഞത് 440 രൂപ

MyFin Desk

gold updation price down 11 11 2024
X

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് കുറഞ്ഞത് 440 രൂപ

Summary

  • സ്വര്‍ണം ഗ്രാമിന് 7220 രൂപ
  • പവന് 57760 രൂപ


സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. സ്വര്‍ണം ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പൊന്നിന് വിലകുറയുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ്. സ്വര്‍ണം ഗ്രാമിന് 7220 രൂപയും പവന് 57760 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

കഴിഞ്ഞ ദിവസം പൊന്നിന് 80 രൂപ കുറഞ്ഞിരുന്നു. ഇത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 5950 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ സെഞ്ച്വറിയടിച്ചുനിന്ന വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 99 രൂപയായി.

ട്രംപിന്റെ വിജയത്തോടെ സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. മുന്‍പ് റെക്കോര്‍ഡുകളില്‍ നിന്ന് പുതിയ റെക്കാര്‍ഡുകളിലേക്ക് കുതിച്ചിരുന്ന സ്വര്‍ണവില സ്ഥിരതയില്ലാതായി. വിപണിയിലെ ഉറപ്പ് പൊന്നിന് പാലിക്കാനാകുന്നില്ല.

ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലക്ക് മങ്ങലേല്‍പ്പിക്കും.