13 May 2024 5:47 AM GMT
Summary
- 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6715 രൂപ
- പവന് 80 രൂപയുടെ ഇടിവോടെ 53720 രൂപ
- മേയ് 11 ശനിയാഴ്ച ഗ്രാമിന് 6725 രൂപയായിരുന്നു
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6715 രൂപയായി. പവന് 80 രൂപയുടെ ഇടിവോടെ 53720 രൂപയിലുമെത്തി.
മേയ് 11 ശനിയാഴ്ച ഗ്രാമിന് 6725 രൂപയായിരുന്നു. മേയ് 10 അക്ഷയ തൃതീയ ദിനത്തില്‍ 1600 കോടി രൂപയുടെ സ്വര്‍ണം വിറ്റഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
കൂടുതലും 22, 18 കാരറ്റ് സ്വര്‍ണമാണ് വിറ്റത്. സ്വര്‍ണ വില സര്‍വകാല ഉയരത്തിലാണ് ഇപ്പോള്‍. എന്നിട്ടും അക്ഷയ തൃതീയ ദിനത്തിലെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 7 ശതമാനത്തിന്റെ വര്‍ധന കൈവരിച്ചു.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ
മേയ് 11-6725 രൂപ