image

23 April 2024 4:46 AM GMT

Gold

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്‌

MyFin Desk

Gold
X

Summary

  • സ്വര്‍ണ വില ഗ്രാമിന് 140 രൂപ കുറഞ്ഞ് 6615 രൂപ
  • പവന് 1120 കുറഞ്ഞ് 52920 രൂപ
  • ഏപ്രില്‍ 20.22,23 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം പവന്റെ വിലയില്‍ 1600 രൂപയുടെ ഇടിവാണുണ്ടായത്.


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 140 രൂപ കുറഞ്ഞ് 6615 രൂപയും പവന് 1120 കുറഞ്ഞ് 52920 രൂപയുമായി.

ആദ്യമായിട്ടാണ് ഒറ്റ ദിവസം സ്വര്‍ണ വിലയില്‍ ഇത്രയും വലിയ ഇടിവുണ്ടാകുന്നത്.

ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6805 രൂപയായിരുന്നു.

ഏപ്രില്‍ 22 തിങ്കളാഴ്ച 50 രൂപ ഇടിഞ്ഞ് 6755 രൂപയുമായിരുന്നു.

ഏപ്രില്‍ 20.22,23 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം പവന്റെ വിലയില്‍ 1600 രൂപയുടെ ഇടിവാണുണ്ടായത്.

സ്വര്‍ണ വില ഗ്രാമിന്

ഏപ്രില്‍ 22 -6755 രൂപ

ഏപ്രില്‍ 20 -6805 രൂപ

ഏപ്രില്‍ 19 -6815 രൂപ

ഏപ്രില്‍ 18 -6765 രൂപ

ഏപ്രില്‍ 17 -6795 രൂപ