image

18 April 2024 5:28 AM GMT

Gold

സ്വര്‍ണ വില റിവേഴ്‌സ് ട്രെന്‍ഡിലേക്ക്; എന്നിട്ടും 54,000 ന് മുകളില്‍

MyFin Desk

സ്വര്‍ണ വില റിവേഴ്‌സ് ട്രെന്‍ഡിലേക്ക്; എന്നിട്ടും 54,000 ന് മുകളില്‍
X

Summary

  • പവന് 240 രൂപ ഇടിഞ്ഞ് 54120 രൂപ
  • ഗ്രാമിന് വില ഇന്ന് 30 രൂപ കുറഞ്ഞ് 6765 രൂപ
  • ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില ഇന്ന് 30 രൂപ കുറഞ്ഞ് 6765-ലെത്തി. പവന് 240 രൂപ ഇടിഞ്ഞ് 54120 രൂപയുമായി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. എന്നാല്‍ വില കൂടുന്ന സാഹചര്യത്തില്‍ വില കുറവുള്ള 18 കാരറ്റ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

22 കാരറ്റിനേക്കാള്‍ 1000 രൂപയോളം കുറവാണ് 18 കാരറ്റ് സ്വര്‍ണത്തിന്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവ് വന്നത് സ്വര്‍ണ വിലയില്‍ ഇടിവ് വരാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍ 16 ന് 22 കാരറ്റ് സ്വര്‍ണ വില പവന് 54,360 രൂപയിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവില പവന് ആദ്യമായി 50,000 രൂപയിലെത്തിയത് 2024 മാര്‍ച്ച് 29 നായിരുന്നു.

ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു.

ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.