6 May 2024 6:18 AM GMT
Summary
- ഇന്ന് പവന് 160 രൂപ ഉയര്‍ന്നു
- 22 കാരറ്റ് സ്വര്‍ണത്തേക്കാള്‍ പ്രിയം 18 കാരറ്റ് സ്വര്‍ണത്തിന്
- 5500 തൊട്ട് 18 കാരറ്റ് സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6605 രൂപയായി. പവന് 160 രൂപ ഉയര്‍ന്ന് 52840 രൂപയായി. മേയ് മാസത്തില്‍ സ്വര്‍ണ വില കയറ്റിറക്കങ്ങളിലൂടെയാണ് പോകുന്നത്. ശനിയാഴ്ച്ച ഗ്രാമിന് 10 രൂപ കൂടി 6585 രൂപയായിരുന്നു. പവന് 80 രൂപ വര്‍ധിച്ച് 52680 രൂപയും.
ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 6555 രൂപയായിരുന്നു മേയ് മാസത്തിലേക്ക് സ്വര്‍ണം പ്രവേശിച്ചത്. പവന് വില 52,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ മേയ് 2 ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6625 രൂപയിലെത്തിയിരുന്നു. പവന് വില 53,000 രൂപയുമായിരുന്നു. മേയ് മൂന്നിന് സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ ഇടിഞ്ഞ് 6575 രൂപയിലെത്തിയിരുന്നു. പവന് 400 രൂപ ഇടിഞ്ഞ് 52,600 രൂപയുമായിരുന്നു നിരക്ക്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5500 രൂപയിലെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 87 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1 -6555 രൂപ (ഗ്രാമിന് 100 രൂപ ഇടിഞ്ഞു )
മേയ് 2 -6625 രൂപ (ഗ്രാമിന് 70 രൂപ ഉയര്‍ന്നു )
മേയ് 3 -6575 രൂപ (ഗ്രാമിന് 50 രൂപ ഇടിഞ്ഞു )
മേയ് 4-6585 രൂപ (ഗ്രാമിന് 10 രൂപ ഉയര്‍ന്നു)
മേയ് 6 -6605 രൂപ ( ഗ്രാമിന് 20 രൂപ ഉയര്‍ന്നു)