image

21 Jun 2024 5:09 AM GMT

Gold

പൊന്ന് കുതിക്കുന്നു; ഇന്ന് കൂടിയത് 600 രൂപ

MyFin Desk

Gold
X

Summary

  • പവന് 53,720 രൂപയാണ് ഇന്നത്തെ നിരക്ക്
  • സ്വര്‍ണം ഗ്രാമിന് 6715 രൂപയായി


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

ഗ്രാമിന് 75 രൂപയുടെ വര്‍ധനവോടുകൂടിയാണ് വ്യാപാരം നടക്കുന്നത്.

ഇതോടെ സ്വര്‍ണം ഗ്രാമിന് 6715 രൂപയായി ഉയര്‍ന്നു.

പവന് 600 രൂപവര്‍ധിച്ച് 53,720 രൂപയായി.

ജൂണ്‍ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ചു. 55,90 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 97രുപയാണ് ഇന്നത്തെ വില.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. അതിനുശേഷം ഇന്ന് വിലയില്‍ താരതമ്യേന വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്.