image

25 Sep 2024 4:43 AM GMT

Gold

കൈവിട്ടു പോയി സ്വർണ വില: റെക്കോഡ് കുതിപ്പ് തുടരുന്നു

MyFin Desk

gold price updation 26 03 24
X

സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. പവന് 480 രൂപ വർധിച്ച് 56,480 രൂപയും ​ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 56,000 രൂപ എന്ന റെക്കോഡാണ് മറികടന്നത്. തുടർച്ചയായി അഞ്ചാം ദിവസമാണ് വില ഉയർന്നത്. അഞ്ച്‌ ദിവസംകൊണ്ട് പവന് 1880 രൂപ വർധിച്ചു.

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 50 രൂപ വര്‍ധിച്ച് ഗ്രാമിന് 5840 എന്ന നിരക്കിലെത്തി. വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര സ്വർണ്ണവില 2660 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കുമിയുന്നു. ഉടൻ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വില വർധന തുടരുകയും അന്താരാഷ്ട്ര സ്വർണ്ണവില 2700 ഡോളർ കടക്കാനുള്ള സാധ്യതകളും ഉണ്ട്.