4 Nov 2023 10:02 AM GMT
Summary
- സ്വര്‍ണവില മുന്നേറുന്നതിനാല്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് കൂടുതല്‍ വിറ്റ് പോകുന്നത്
സ്വര്‍ണവില വര്‍ധന വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ കിഴിവുകള്‍ നല്‍കി ഡീലര്‍മാര്‍. വിവിധ രാജ്യങ്ങളില്‍ സ്വര്‍ണ വില്‍പ്പന കാര്യമാ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗോള്‍ഡ് ഡീലര്‍മാരുടെ ഈ നീക്കം. ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രവണത കൂടുന്നതിനാല്‍ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും കച്ചവടക്കാർ കിഴിവ് വാഗ്ദാനം ചെയ്തു. അതേസമയം മുന്‍നിര ഉപഭോക്താവായ ചൈനയിലും ഡിമാന്‍ഡില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല.
ഇന്ത്യയില്‍, ഈ ആഴ്ച, ഡീലര്‍മാര്‍ ഔദ്യോഗിക വിലയേക്കാള്‍ ഔണ്‍സിന് ഒന്‍പത് ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്തു. 15 ശതമാനം ഇറക്കുമതിയും മൂന്ന് ശതമാനം വില്‍പ്പന നികുതിയും ഉള്‍പ്പെടെയാണ് ഈ കിഴിവ്. കഴിഞ്ഞ ആഴ്ചയ അഞ്ച് ഡോളറാണ് കിഴിവ് നല്‍കിയത്.
'ഒക്ടോബര്‍ ആദ്യ പകുതിയില്‍ വിപണി വളരെ നല്ല രീതിയില്‍ മുന്നേറുകയായിരുന്നു, എന്നാല്‍ പിന്നീട് വില വര്‍ധനവുണ്ടായി. ഇപ്പോള്‍, ഡിമാന്‍ഡ് പതിവിലും താഴെയാണ് കാണുന്നത്,' പുനെ ആസ്ഥാനമായുള്ള ജുവല്ലറി പിഎന്‍ സിഇഒ അമിത് മോദക് പറഞ്ഞു.
വിലക്കയറ്റം കാരണം ജ്വല്ലറികള്‍ വരാനിരിക്കുന്ന ദീപാവലി ഉത്സവത്തില്‍ ഡിമാന്‍ഡില്‍ അശുഭാപ്തിവിശ്വാസികളായി മാറിയെന്നും പര്‍ച്ചേസ് ചെയ്യാന്‍ മടിക്കുന്നതായും ഡീലര്‍മാര്‍ പറയുന്നു.
ഉയര്‍ന്ന വില ഉത്സവ സീസണില്‍ ഇന്ത്യയിലെ ഡിമാന്‍ഡ് കുറയ്ക്കുകയും മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാങ്ങല്‍ അളവിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പറഞ്ഞു. ചൈനയില്‍ നിലിവലെ വിലയേക്കാള്‍ പ്രീമിയത്തിന് ഔണ്‍സിന് 25 ഡോളര്‍ മുതല്‍ 40 ഡോളര്‍ വരെയാണ് വില. കഴിഞ്ഞ ആഴ്ചയില്‍ കാര്യമായ വര്‍ധനവില്ല.
ഇറക്കുമതിയില്‍ വിവിധ ഇളവുകള്‍ ഉണ്ടായിട്ടും സ്വര്‍ണ ഇറക്കുമതി മന്ദഗതിയിലാണെന്നും പ്രീമിയം ഉയര്‍ത്താന്‍ ഡിമാന്‍ഡ് പര്യാപ്തമല്ലെന്നതുമാണ് നിലവില്‍ വിപണി നേരിടുന്ന പ്രശ്‌നങ്ങളെന്നും എംകെഎസ് പിഎഎംപിയിലെ ഗ്രേറ്റര്‍ ചൈന റീജിയണല്‍ ഡയറക്ടര്‍ ബെര്‍ണാഡ് സിന്‍ പറഞ്ഞു. ജപ്പാനില്‍ ഒരു ഡോളര്‍ വരെ കിഴിവിലാണ് സ്വര്‍ണ വില്‍ക്കുന്നത്.