image

19 Jan 2024 6:40 AM GMT

Gold

46,000 നു മുകളിലേക്ക് തിരിച്ചെത്തി സ്വര്‍ണം

MyFin Desk

gold updation price hike 19 01 24
X

Summary

  • ഇന്നലെ വിലയില്‍ 30 രൂപയുടെ കുറവാണുണ്ടായത്
  • അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ചാഞ്ചാട്ടത്തിലായിരുന്നു
  • വെള്ളി വിലയില്‍ മാറ്റമില്ല


തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലെ വിലക്കുറവിനുശേഷം ഇന്ന് സ്വര്‍ണ വില വര്‍ധിച്ചു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമന് 30 രൂപ വര്‍ധിച്ച് 5770 രൂപയായി. പവന് 240 രൂപ വര്‍ധിച്ച് 46160 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 77 രൂപയായി തുടരുന്നു.

ഇന്നലെ വിലയില്‍ 30 രൂപയുടെ കുറവാണുണ്ടായത്. ഈ ആഴ്ച്ച മുഴുവന്‍ കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണ വില. ആഴ്ച്ചയുടെ തുടക്കത്തില്‍ മാത്രം ഉയര്‍ന്നതിനുശേഷം ഇന്നാണ് വില ഉയരുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 45920 രൂപയിലെത്തിയപ്പോള്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വര്‍ണ വില.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ചാഞ്ചാട്ടത്തിലായിരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,020 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.99 ഡോളറാണ്. ഡോളറിനെതിരെ 83.14 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.