9 April 2024 5:24 AM GMT
Summary
- സംസ്ഥാനത്തെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം
- ഇന്നലെ പവന് വില 240 വര്‍ധിച്ച് 52520 രൂപയായിരുന്നു.
- 2024 മാര്‍ച്ച് 29 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ആദ്യമായി പവന് 50,000 രൂപ പിന്നിട്ടത്.
സ്വര്‍ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6575 രൂപയാണ്. പവന് 52600 രൂപയാണ് സംസ്ഥാനത്ത് നിരക്ക്. സംസ്ഥാനത്ത് ഇത് വരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കാണിത്
ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍, അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം, ആഗോളാടിസ്ഥാനത്തില്‍ സ്വര്‍ണത്തോടുള്ള താല്‍പര്യം എന്നിവ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കേന്ദ്ര ബാങ്കുകള്‍ അടക്കം വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധന് തുടരാന്‍ കാരണമാകുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും ഉയരുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5500 രൂപയാണ്.
വെള്ളി വിലയും വര്‍ധിക്കുകയാണ്. 27.85 ഡോളറാണ് ഇപ്പോഴത്തെ വെള്ളി നിരക്ക്. 30 ഡോളര്‍ മറികടക്കും എന്നാണ് വിപണി നല്‍കുന്ന സൂചന. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 88 രൂപയാണ്.
മാര്‍ച്ച് 29 : വില 50,400 രൂപ
മാര്‍ച്ച് 30 : വില 50,200 രൂപ
ഏപ്രില്‍ 1 : വില 50,880 രൂപ
ഏപ്രില്‍ 2: വില 50,680 രൂപ
ഏപ്രില്‍ 3: വില 51,280 രൂപ
ഏപ്രില്‍ 4: വില 51,680 രൂപ
ഏപ്രില്‍ 5: വില 51320 രൂപ
ഏപ്രില്‍ 6: വില 52280 രൂപ
ഏപ്രില്‍ 8: വില 52520 രൂപ