image

14 Oct 2023 9:10 AM GMT

Gold

യുദ്ധഭീതിയില്‍ വിപണി; സ്വര്‍ണ വില കുതിക്കുന്നു

MyFin Desk

യുദ്ധഭീതിയില്‍ വിപണി; സ്വര്‍ണ വില കുതിക്കുന്നു
X

Summary

  • ഇസ്രായേല്‍-ഹമാസ് യുദ്ധമാണ് നിലവിലെ നിരക്ക് വര്‍ധനക്ക് കാരണം


സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1120 രൂപ വര്‍ധിച്ച് 44,320 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 5540 രൂപയായി. ഇതോടെ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി. ഇസ്രായേല്‍- ഹമാസ് യുദ്ധമാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നിട്ടുണ്ട്. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്‍ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് പിന്നില്‍. ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനമാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനവ്.

വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ മൂന്ന് ശതമാനത്തിലധികം പ്രതിദിന മുന്നേറ്റമാണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,932.97 ഡോളറിലാണ് ക്ലോസ് ചെയ്തത്.

ഈ മാസം സ്വര്‍ണവില ഏട്ട് മാസത്തെ താഴ്ന്ന നിരക്കായ 41,920 രൂപയിലേക്ക് എത്തിയിരുന്നു. ഒക്ടോബര്‍ ആറ് മുതല്‍ 12 വരെയായി സ്വര്‍ണ വിലയില്‍ 1200 രൂപയാണ് വര്‍ധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപ വര്‍ധിച്ച് 42,000 രൂപയായിലെത്തിയിരുന്നു. കൂടാതെ ഏഴാം തിയതി 520 രൂപയും വര്‍ധിച്ചു.

ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തും എന്നാണ് വിലയിരുത്തല്‍. ഇത് മൂലം ഡോളര്‍ നിരക്കുംം ബോണ്ട് യീല്‍ഡും താഴ്ന്നു. അമേരിക്കയിലെ പലിശ നിരക്ക് സാഹചര്യങ്ങള്‍ക്കൊപ്പം യുദ്ധഭീതിയും ഈ ആഴ്ച സ്വര്‍ണ വിലയെ ഉയര്‍ത്തി.

ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് ഇന്ന് നിരക്ക്. എട്ട് ഗ്രാമിന് 616 രൂപ.