image

4 Dec 2023 6:53 AM GMT

Gold

സ്വര്‍ണ്ണ വില ഇന്നും കുതിപ്പില്‍; പവൻ 47000 നും മുകളില്‍

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5885 രൂപ
  • അന്താരാഷ്ട്ര തലത്തിലും സ്വര്‍ണ്ണ വിലയിൽ റെക്കോഡ്
  • വന്‍കിടക്കാര്‍ ലാഭം എടുത്ത് പിന്മാറാതിരുന്നാല്‍ വില വീണ്ടും വർധിക്കും


സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ പുതിയ ചരിത്രം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധനയോടെ 5885 രൂപയിലേക്കും പവന് 320 രൂപയുടെ വര്‍ധനയോടെ 47080 രൂപയിലേക്കും എത്തി. നവംബര്‍ 29 നായിരുന്നു 46480 രൂപ എന്ന റെക്കോഡ് വിലയിലേക്ക് സ്വര്‍ണ്ണം എത്തിയത്. നവംബര്‍ 30 ന് ഗ്രാമിന് 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. പിന്നീട് ഡിസംബര്‍ ഒന്ന, രണ്ട് തീയ്യതികളില്‍ സ്വര്‍ണ വില കുതിപ്പു തുടര്‍ന്നു. ഗ്രാമിന് യഥാക്രമം 20 രൂപയുടെയും 75 രൂപയുടെയും വര്‍ധനയുണ്ടായി. ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 44 രൂപ വര്‍ധനയോടെ 6,420 രൂപയിലേക്കും പവന് 352 രൂപയോടെ 51,360 രൂപ.ിലേക്കും എത്തി.

ആഗോള തലത്തിലും റെക്കോഡ്

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണ്ണ വില ഇന്ന് റെക്കോഡ് സൃഷ്ടിച്ചു. ഇന്ന് രാവിലെ യുകെ സ്വര്‍ണ്ണമാര്‍ക്കറ്റില്‍ 2142 ഡോളര്‍ എന്ന സസര്‍വ്വകാല റെക്കോഡില്‍ എത്തിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നപ്പോള്‍ 2087 ഡോളറായി കുറഞ്ഞിട്ടുണ്ട്. മുന്‍ റെക്കോഡ് വില 2077 ഡോളറായിരുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധം വീണ്ടും ആരംഭിച്ചതും യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 65.85 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചിട്ടുള്ള വന്‍കിടക്കാര്‍ ലാഭം എടുത്ത് പിന്മാറാതിരുന്നാല്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍. വില 2200 ഡോളര്‍ മറികടക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്. വിലവര്‍ദ്ധനവ് വിപണിയില്‍ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യാപാരം മന്ദഗതിയിലാണെന്നും അഭിപ്രായമുണ്ട്.

സംസ്ഥാനത്ത് വെള്ളി വില ഒരു വര്‍ധനയോടെ 84 രൂപയായി.