image

24 May 2024 7:12 AM GMT

Gold

സ്വര്‍ണ വില താഴോട്ട്

MyFin Desk

gold updation price down 24 05 2024
X

Summary

  • 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 5520 രൂപയിലെത്തി.
  • ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് 20 നാണ്. പവന് 55120 രൂപയിലേക്കാണ് എത്തിയത്.
  • പവന് 800 രൂപ കുറഞ്ഞ് 53840 രൂപയാണ് ഇന്നലെ സ്വര്‍ണ നിരക്ക്.


സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6640 രൂപയായി. പവന് 53120 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 5520 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പം കുറയാത്തതും ഫെഡ് നിരക്കില്‍ മാറ്റമില്ലാത്തതുമാണ് സ്വര്‍ണ വിലയെ ഉലച്ചതെന്നാണ് വിലയിരുത്തല്‍. വെള്ളിവില ഇന്ന് ഗ്രാമിന് 96 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2336 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായിരുന്നു. പവന് 800 രൂപ കുറഞ്ഞ് 53840 രൂപയാണ് ഇന്നലെ സ്വര്‍ണ നിരക്ക്.

'പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസര്‍വ് മിനിറ്റ്സ് സൂചിപ്പിച്ചു. നിരക്ക് വീണ്ടും വര്‍ധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഡോളര്‍ ദുര്‍ബലമാകാന്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. വിലക്കയറ്റം കാരണം ഇംഗ്ലീഷ് പൗണ്ടും ഉയര്‍ന്നു. യുകെയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളര്‍ സൂചിക ഉയര്‍ന്നു, ഇതും സ്വര്‍ണ വില കുറയാന്‍ വഴിയൊരുക്കി. നോര്‍വേ,അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വര്‍ണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.പുതിയ സാഹചര്യങ്ങളില്‍ സെപ്റ്റംബറിന് പകരം ഫെഡ് നവംബറില്‍ പലിശ നിരക്ക് കുറച്ചേക്കാം,' ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍, എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.