image

23 May 2024 7:23 AM GMT

Gold

പൊന്നിടിഞ്ഞു

MyFin Desk

gold updation price down 23 05 2024
X

Summary

  • മൂന്നുദിവസം മുന്‍പ് സര്‍വകാല റെക്കാര്‍ഡിലെത്തിയ മഞ്ഞലോഹത്തിന്റെ വിലയില്‍ ഇന്ന് ഗ്രാമിന് 800 രൂപയാണ് കുറഞ്ഞത്.
  • മൂന്നു ദിവസത്തിനിടയില്‍ പൊന്നിന് ഇടിഞ്ഞത് 1280 രൂപയാണ്.
  • ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് മേയ് 20 നാണ്. പവന് 55120 രൂപയിലേക്കാണ് എത്തിയത്.


സ്വര്‍ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 53840 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന്റെ സ്വര്‍ണം 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില 2370 ഡോളറാണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.

'പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസര്‍വ് മിനിറ്റ്‌സ് സൂചിപ്പിച്ചു. നിരക്ക് വീണ്ടും വര്‍ധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഡോളര്‍ ദുര്‍ബലമാകാന്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. വിലക്കയറ്റം കാരണം ഇംഗ്ലീഷ് പൗണ്ടും ഉയര്‍ന്നു. യുകെയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളര്‍ സൂചിക ഉയര്‍ന്നു, ഇതും സ്വര്‍ണ വില കുറയാന്‍ വഴിയൊരുക്കി. നോര്‍വേ,അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വര്‍ണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.പുതിയ സാഹചര്യങ്ങളില്‍ സെപ്റ്റംബറിന് പകരം ഫെഡ് നവംബറില്‍ പലിശ നിരക്ക് കുറച്ചേക്കാം,' ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍, എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.