2 March 2024 7:05 AM GMT
Summary
- ഫെബ്രുവരിയില്‍ അനക്കമില്ലാതെയിരുന്ന സ്വര്‍ണ വില മാര്‍ച്ച് മാസം മുന്നേറുകയാണ്
- ഇന്ന് (മാര്‍ച്ച് 2) ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5875 രൂപയായി
- ഇന്ന് (മാര്‍ച്ച് 2) പവന് 47,000 രൂപ
ഫെബ്രുവരിയില്‍ അനക്കമില്ലാതെയിരുന്ന സ്വര്‍ണ വില മാര്‍ച്ച് മാസം തുടങ്ങിയതോടെ കുതിച്ച് മുന്നേറുകയാണ്.
മാര്‍ച്ച് 1 ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5790 രൂപയായിരുന്നു. പവന് 46,320 രൂപയും.
ഇന്ന് (മാര്‍ച്ച് 2) സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5875 രൂപയായി. പവന് 47,000 രൂപയുമായി.
ഫെബ്രുവരിയിലെ ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഫെബ്രുവരി 2-ാം തീയതിയാണ്. അന്ന് സ്വര്‍ണം പവന് വില 46,640 രൂപയായിരുന്നു.
ഫെബ്രുവരി 15-ാം തീയതിയാണ് ഏറ്റവും താഴ്ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 45,520 രൂപയായിരുന്നു.
ഫെബ്രുവരി 27 മുതല്‍ 29 വരെ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ നിന്നതിനു ശേഷമാണ് മാര്‍ച്ച് 1 ന് വില വര്‍ധിച്ചത്.