8 March 2024 4:57 AM GMT
Summary
- ഇന്ന് ഗ്രാമിന് 6025 രൂപ
- ഇന്ന് പവന് 48200 രൂപ
- ഇന്ന് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില
22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്ന് 6025 രൂപയിലെത്തി. പവന് 48200 രൂപയുമായി.
ഇത് സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയാണ്.
ഇന്നലെ ഗ്രാമിന് 6010 രൂപയും പവന് 48,080 രൂപയുമായിരുന്നു.
ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണ വില മാര്‍ച്ച് 1 മുതലാണ് വര്‍ധിച്ചു തുടങ്ങിയത്.
മാര്‍ച്ച് 1 ന് ഗ്രാമിന് 5790 രൂപയായിരുന്നു. പവന് 46320 രൂപയുമായി.
മാര്‍ച്ച് 2 ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5875 രൂപയിലെത്തി. പവന് 47,000 രൂപ തൊട്ടു.
മാര്‍ച്ച് 4 ന് വിലയില്‍ മാറ്റമില്ലായിരുന്നു. ഗ്രാമിന് വില 5875 രൂപയും പവന് 47,000 രൂപയുമായിരുന്നു.
മാര്‍ച്ച് 5 ന് ഗ്രാമിന് 5945 രൂപയും പവന് 47500 രൂപയുമായിരുന്നു.
മാര്‍ച്ച് 6 ന് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയുമായി.
മാര്‍ച്ച് 7 ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6010 രൂപയായി. പവന് 320 രൂപയും വര്‍ധിച്ചു. ആദ്യമായി സ്വര്‍ണ വില പവന് 48,000 രൂപ പിന്നിട്ടു.