image

26 Oct 2024 10:37 AM IST

Gold

പിന്നോട്ടില്ല ! വിലയിൽ പുതിയ റെക്കോർഡിട്ട് 'പൊന്ന്'

MyFin Desk

Gold
X

അനുദിനം പുതിയ ഉയരങ്ങൾ കീഴടക്കുന്ന സ്വര്‍ണ വില ഇന്ന് സർവ്വകാല റെക്കോർഡിലേക്ക് കടന്നു. പവന് 520 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,880 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്.

ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്.ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണി നിരക്ക്.

18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6060 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 104 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്ന സ്വർണവിലയിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 440 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. പവന് 58, 360 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.