image

17 Oct 2024 4:36 AM GMT

Gold

സ്വർണവില ടോപ് ഗിയറില്‍: പുതിയ റെക്കോർഡ്

MyFin Desk

gold updation price constant 05 08 24
X

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർദ്ധിച്ച് 7160 രൂപയും, പവന് 160 രൂപ വർദ്ധിച്ച് 57,280 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 57,120 രൂപയായി ഉയര്‍ന്ന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കൂടി 5,915 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.