11 Oct 2024 10:54 AM IST
വീണിടത്ത് നിന്ന് തിരിച്ചുകയറി സ്വര്‍ണവില
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് 560 രൂപ കൂടി 56,760 രൂപയിലും ഗ്രാമിന് 70 രൂപ കൂടി 7095 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിച്ചത്. ഈ മാസം നാലിന് (ഒക്ടോബര്‍ 4 ) പവന് 56,960 രൂപയായി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി 5,870 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 98 രൂപയായി.