image

30 Sept 2024 10:51 AM IST

Gold

'സ്വർണത്തിളക്കത്തിന് മങ്ങൽ'

MyFin Desk

സ്വർണത്തിളക്കത്തിന് മങ്ങൽ
X

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ്‌ 56,640 രൂപയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ്‌ 7080 രൂപയിലുമാണ് വ്യാപാരം. പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ശനിയാഴ്ച പവന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ സര്‍വകാല റെക്കോഡായ 56,800 രൂപയില്‍ നിന്ന് 160 രൂപ താഴ്ന്നാണ് ഇന്നത്തെ വ്യാപാരം.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,860 രൂപയായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.