12 March 2024 5:03 AM GMT
Summary
- മാര്‍ച്ച് ഒന്‍പ്തിന് ശേഷം വര്‍ധന രേഖപ്പെടുത്തിയിട്ടില്ല
- അന്താരാഷ്ട്ര വിലയില്‍ നേരിയ ഇടിവ്.
- വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് തുടങ്ങിയത് മുതല്‍ കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6075 രൂപയും പവന് 48600 രൂപയുമാണ് നിരക്ക്. കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് നിലയിലേക്കു കുതിച്ച സ്വര്‍ണ വില ഇക്കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ 48,6000 ല്‍ നിലയുറപ്പിച്ചതാണ്. ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണ വില മാര്‍ച്ച് ഒന്ന് മുതല്‍ കുതിക്കുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. മാര്‍ച്ച് ഏഴിന് പവന്‍ വില 48,080 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.അടുത്ത ദിവസങ്ങളില്‍ പവന് 50,000 രൂപയിലെത്തുമെന്നാണ് കണക്കാക്കിയിരുന്നത്.
മാര്‍ച്ചില്‍ വിലയില്‍ വന്‍ മുന്നേറ്റമാണ് വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങള്‍ വിവാഹങ്ങളും ഫെസ്റ്റിവെല്‍ സീസണായതിനാലാണ് വര്‍ധന ഉണ്ടാകുമെന്ന് കണക്കാക്കാന്‍ കാരണം. ഫെബ്രുവരിയില്‍ ഒരിക്കല്‍ പോലും സ്വര്‍ണ വില പവന് 47000 രൂപ എത്തിയിരുന്നില്ല. മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ് ഒന്നാം നിരക്ക് 46,330 രൂപയായരുന്നു. സംസ്ഥാനത്ത് 24 കാരറ്റ് സ്വര്‍ണത്തിനും രണ്ട് ദിവസമായി മാറ്റമില്ല. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6379 രൂപയാണ് നിരക്ക്. പവന് 51,032 രൂപയും.
അതേസമയം അന്താരാഷ്ട്ര വിലയില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. സ്വര്‍ണം ട്രൗയ് ഔണ്‍സിന് 2178.10 ഡോളറാണ് നിരക്ക്. വെള്ളി ഗ്രാമിന് 76.10 രൂപയാണ് നിരക്ക്.