image

13 April 2024 4:43 AM GMT

Gold

കുതിപ്പിന് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്

MyFin Desk

കുതിപ്പിന് ശേഷം ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്
X

Summary

  • ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 6650 രൂപ
  • പവന് 53200 രൂപ
  • ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 6650 രൂപയായി. പവന് 53200 രൂപയുമായി.

കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറിയതിനു ശേഷമാണ് സ്വര്‍ണ വില ഇന്ന് ഇടിഞ്ഞത്.

ഇന്നലെ (ഏപ്രില്‍ 12) സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.

ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6720 രൂപയും പവന് 800 രൂപ വര്‍ധിച്ച് 53760 രൂപയുമായിരുന്നു.

ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു. ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.