9 March 2024 4:51 AM GMT
Summary
- ഇന്ന് സ്വര്‍ണ വില ഗ്രാമിന് 6075 രൂപ
- ഇന്ന് സ്വര്‍ണ വില പവന് 48600 രൂപ
- മാര്‍ച്ച് 4 ന് വിലയില്‍ മാറ്റമുണ്ടായില്ല
സ്വര്‍ണ വില പവന് 50,000 രൂപയിലെത്താന്‍ ഇനി 1400 രൂപയുടെ കുറവ് കൂടി മാത്രം.
ഇന്ന് (മാര്‍ച്ച് 9) സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണുണ്ടായത്. 6075 രൂപയാണ് ഇന്ന് ഗ്രാമിന് വില. പവന് 48600 രൂപയും.
ഇന്നലെ ഗ്രാമിന് 6025 രൂപയായിരുന്നു. പവന് 48200 രൂപയും.
മാര്‍ച്ച് 1 മുതലാണ് സ്വര്‍ണവില കുതിപ്പ് തുടങ്ങിയത്. അന്ന് ഗ്രാമിന് 5790 രൂപയും പവന് 46,320 രൂപയുമായിരുന്നു. എന്നാല്‍ മാര്‍ച്ച് 2 ന് ഗ്രാമിന് 5875 രൂപയായി. പവന് 47000 തൊടുകയും ചെയ്തു.
പിന്നീട് മാര്‍ച്ച് 4 ന് വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വര്‍ധിച്ചു. മാര്‍ച്ച് 7 ന് ആദ്യമായി സ്വര്‍ണ വില പവന് 48,000 രൂപ പിന്നിട്ട് 48010 രൂപയിലെത്തി.