20 March 2024 5:25 AM GMT
Summary
- ഫെഡറല്‍ നയത്തെ ഉറ്റുനോക്കി രാജ്യാന്തര സ്വര്‍ണ വിപണി
- ഇന്ത്യയും അമേരിക്കയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് വിലയില്‍ നിര്‍ണ്ണായക ഘടകം
- 2024 അവസാനത്തോടെ സ്വര്‍ണ വില 2300 ഡോളര്‍ തൊടും
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ റെക്കോര്‍ഡ് വില തൊട്ടത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6080 രൂപയും പവന് 48640 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് വില നില്‍ക്കുന്നത്.
മാര്‍ച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയ്യതി 47,000 ത്തിലേക്ക എത്തി. എന്നാല്‍ മാര്‍ച്ച് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണം വീണ്ടും റെക്കോര്‍ഡിട്ടു. ഗ്രാമിന് 6075 രൂപയും പവന് 48600 രൂപയുമായി മാര്‍ച്ച് ഒന്‍പതിന് സ്വര്‍ണ വില റെക്കാര്‍ഡ് ഭേദിച്ചു. പിന്നീട് വിലയില്‍ നേരിയ ഇടിവുണ്ടായി. എന്നിരുന്നാലും പവന് 48000 രൂപയ്ക്ക് മുകളില്‍ തന്നെയായിരുന്നു നിരക്ക്.
ഈ വര്‍ഷം ഇതുവരെ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഫെബ്രുവരി 15 ന് 45250 രൂപയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നത്്. അതായത് ഏകദേശം 110 ശതമാനത്തിന്റെ വര്‍ധനയാണിത്. 2020 ല്‍ പവന് 42000 രൂപയായിരുന്നു.
അമേരിക്കന്‍ പണനയവുമായി ബന്ധപ്പെട്ട ഫെഡറല്‍ റിസര്‍വിന്റെ യോഗം ഇന്ന് നടക്കാനിരിക്കുന്നതാണ് വില വര്‍ധനയിലേക്ക് നയിച്ചിരുന്ന കാരണങ്ങള്‍. ഇത് നിക്ഷേപകരെ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5050 രൂപയാണ്. ഇതും ഇന്നലത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രൊയ് ഔണ്‍സിന് 2156 ഡോളര്‍ എന്ന നിലയില്‍ തുടരുകയാണ്.