15 Nov 2024 10:01 AM IST
വീണിടത്ത് നിന്ന് തിരിച്ചുകയറി സ്വര്‍ണവില
കേരളത്തിലെ സ്വർണ വിലയിൽ വർധന. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 55560 രൂപയും ഗ്രാമിന് 6945 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് സ്വർണ വില ഇന്നലെ കുറഞ്ഞിരുന്നു. പവന് 880 രൂപയായിരുന്നു കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 55,480 രൂപയും ഗ്രാമിന് 6935 രൂപയുമായിരുന്നു വില.
ഈ മാസം ഇതുവരെ സ്വർണം പവന് 3600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വന്‍തോതില്‍ ഉയര്‍ന്ന് പവന് 65000ത്തിലേക്ക് വൈകാതെ എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം മാറിമറിഞ്ഞ് വില കുത്തനെ ഇടിയുന്നതാണ് പുതിയ ട്രെന്‍ഡ്.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 5 രൂപ കൂടി 5725 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിലയിലാണ് വ്യാപാരം.