image

22 Nov 2024 4:47 AM GMT

Gold

സ്വര്‍ണവില 58,000ലേക്ക്, തുടര്‍ച്ചയായ അഞ്ചാം ദിനവും വര്‍ധന

MyFin Desk

gold updation price hike 20 11 24
X

കേരളത്തിൽ സ്വർണ്ണ വിലകയറ്റം വീണ്ടും തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7225 രൂപയും, പവന് 640 രൂപ വർദ്ധിച്ച് 5,7800 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 57,160 രൂപയും ഗ്രാമിന് 7145 രൂപയുമായിരുന്നു വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് തിരിച്ചുകയറിയത്.

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62850 രൂപ നൽകേണ്ടി വരും.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 70 രൂപ കൂടി 5960 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം.

യുഎസ് പ്രസിഡൻറ് ആയി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം ആണ് ഇപ്പോൾ കാണുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില താഴ്ച്ചയിൽ നിന്നും 250 ഡോളറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്. അന്താരാഷ്ട്ര സ്വർണ്ണവില 2798 ഡോളറിലേക്ക് എത്തിയതിനു ശേഷം 2540 ഡോളർ വരെ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വില വീണ്ടും മുന്നേറുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.