2 Jan 2025 5:25 AM GMT
Summary
പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് സ്വർണ്ണ വിലകയറ്റം വീണ്ടും തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7180 രൂപയും, പവന് 240 രൂ വർദ്ധിച്ച് 57440 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 57,200 രൂപയും ഗ്രാമിന് 7150 രൂപയുമായിരുന്നു വില. പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസവും സ്വർണവില കുതിക്കുകയാണ്. രണ്ട് ദിവസത്തിനിടെ പവന് 560 രൂപയാണ് വർധിച്ചത്.
ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും, മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62,490 രൂപ നൽകേണ്ടി വരും.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് 25 കൂടി 5930 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് ഒരു രൂപയുടെ വര്‍ധനയുണ്ട്. ഗ്രാമിന് 94 രൂപയിലാണ് വ്യാപാരം.