1 May 2024 4:48 AM GMT
Summary
- ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായിട്ടുണ്ട്.
- ഏപ്രിലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഏപ്രില്‍ 19-നായിരുന്നു
- കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു
കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സ്വവര്‍ണ വില മേയ് ഒന്നിന് ഗ്രാമിന് 100 രൂപ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 6555 രൂപയാണ്. പവന് 52440 രൂപയും. ഇന്നലേയും തൊട്ട് മുന്‍ ദിവസവും സ്വര്‍ണ വില ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണുണ്ടായിരുന്നത്. ഏപ്രില്‍ 27 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6685 രൂപയും പവന് 160 രൂപ വര്‍ധിച്ച് 53,480 രൂപയുമായി ഉയര്‍ന്നിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഏപ്രില്‍ 19 നായിരുന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് വില 6815 രൂപയിലേക്കാണ് ഏപ്രില്‍ 19 ന് വില ഉയര്‍ന്നത്.
22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന്
ഏപ്രില്‍ 30 -6655 രൂപ
ഏപ്രില്‍ 29 -6655 രൂപ
ഏപ്രില്‍ 27 -6685 രൂപ
ഏപ്രില്‍ 26 -6665 രൂപ
ഏപ്രില്‍ 25 -6625 രൂപ
ഏപ്രില്‍ 24 -6660 രൂപ
ഏപ്രില്‍ 23 -6615 രൂപ
ഏപ്രില്‍ 22 -6755 രൂപ
ഏപ്രില്‍ 20 -6805 രൂപ
അതേസമയം മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത പ്രതിവര്‍ഷം എട്ട് ശതമാനം ഉയര്‍ന്ന് 136.6 ടണ്ണിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു. ആര്‍ബിഐ സ്വര്‍ണം വാങ്ങിയതും ഡിമാന്‍ഡ് ഉയരാന്‍ കാരണമായിട്ടുണ്ട്. ആഭരണങ്ങളും നിക്ഷേപവും ഉള്‍പ്പെടെ ഇന്ത്യയുടെ മൊത്തം സ്വര്‍ണ ആവശ്യം ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 126.3 ടണ്ണില്‍ നിന്ന് 136.6 ടണ്ണായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.