11 Dec 2024 4:43 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7285 രൂപ
- പവന് 58280 രൂപ
സ്വര്‍ണവിലയുടെ കുതിപ്പിന് ശമനമില്ല. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പൊന്ന് ഗ്രാമിന് 7285 രൂപയായി ഉയര്‍ന്നു. പവന് 58280 രൂപയായും വര്‍ധിച്ചു.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ഉണ്ടാക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വലിയ വിലവ്യത്യാസമാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6015 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാല്‍ വെള്ളിവിലയ്ക്ക് മാത്രം ഇന്ന് വില വ്യത്യാസം ഇല്ല. ഗ്രാമിന് 101 രൂപയാണ് ഇന്നത്തെ വിപണിവില.
ഒരു ഇടവേളയ്ക്കുശേഷം ചൈന സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സിറിയയിലെ പ്രതിസന്ധിയും സ്വര്‍ണവിപണിയുടെ തിളക്കം വര്‍ധിപ്പിപ്പിച്ചു. പശ്ചിമേഷ്യയിലെ ആക്രമണങ്ങളും ഉക്രയ്ന്‍ യുദ്ധവും സ്വര്‍ണത്തെ കൂടുതല്‍ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു. ആഗോള പ്രശ്‌നങ്ങളില്‍ അമേരിക്കയുടെ നിലപാടും വിപണിയെ ബാധിക്കുന്നു.