21 Nov 2024 5:00 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7145 രൂപ
- പവന് 57160 രൂപ
- നാലുദിവസം കൊണ്ട് മാത്രം സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 1680 രൂപയുടേത്
നിലയ്ക്കാത്ത കുതിപ്പുമായി വീണ്ടും സ്വര്‍ണവിപണി. എല്ലാദിവസവും തിളക്കം വര്‍ധിപ്പിക്കുന്ന പൊന്ന് അന്താരാഷ്ട്ര ചലനങ്ങള്‍ക്കനുസൃതമായാണ് നീങ്ങുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചിത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7145 രൂപയും പവന് 57160 രൂപയുമായി ഉയര്‍ന്നു. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59640 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ റെക്കാര്‍ഡ് വില. ഈ റെക്കാഡിലേക്കെത്താന്‍ ഇനി 2480 രൂപയുടെ കുറവുമാത്രമാണ് ഉള്ളത്.
നിലവിലുള്ള പ്രവണത തുടരുകയാണെങ്കില്‍ അതിന് ദിവസങ്ങള്‍മാത്രമാണ ഇനി വേണ്ടിവരിക. കാരണം ഇപ്പോള്‍ നാലുദിവസം കൊണ്ട് മാത്രം സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 1680 രൂപയുടേതാണ്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5890 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
എന്നാല്‍ സ്വര്‍ണവിപണിയിലെ വില വര്‍ധന വെള്ളിയെ ഇന്നും ബാധിച്ചില്ല. ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ വിപണിവില.