12 March 2025 10:42 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 8065 രൂപ
- പവന്‍ 64520 രൂപ
വിലക്കുറവിന്റെ ആശ്വാസം ഒരു ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ആഗോളതലത്തിലെ വ്യാപാരയുദ്ധ സാധ്യതകളുടെ അടിസ്ഥാനത്തില്‍ ഇന്ന് സ്വര്‍ണവില കുതിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി ഉയര്‍ന്നു.
ആഗോളതലത്തിലെ സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍ സ്വര്‍ണത്തിനെ വീണ്ടും സുരക്ഷിത നിക്ഷേപമായി സ്വീകരിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്.
വരും ദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ടെന്ന് സൂചന വിപണിയില്‍നിന്ന് ഉയരുന്നുണ്ട്.
സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ് വിലക്കൊപ്പമെത്താന്‍ ഇനി 80 രൂപയുടെ കുറവ്മാത്രമാണ് ഉള്ളത്. ഈ നില തുടര്‍ന്നാല്‍ പുതിയ റക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യത്യേറെയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഇന്നുണ്ടായത്.
വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 108 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോളതലത്തിലും വെള്ളിക്ക് വില ഉയര്‍ന്നിരുന്നു.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇരുവിഭാഗവും ഇന്നും 22 കാരറ്റിന് ഒരേ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം കേരളത്തില്‍ സ്വര്‍ണത്തിന് പലവില ഇനിയില്ലെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഗോവിന്ദന്‍ വിഭാഗം അറിയിച്ചു. സ്വര്‍ണത്തിന് ഇപ്പോള്‍ മൂന്നുവിലയിലാണ് സ്വര്‍ണം വിറ്റിരുന്നത്. രാജ്യത്തെവിടെയും സ്വര്‍ണത്തിന് ഒരേവില ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അസോസിയേഷന്‍ അറിയിച്ചു.