10 Dec 2024 4:42 AM GMT
Summary
- സ്വര്‍ണം ഗ്രാമിന് 7205 രൂപ
- പവന് 57640 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഇന്ന് സ്വര്‍ണം ഗ്രാമിന് 7205 രൂപയായി ഉയര്‍ന്നു. പവന് 600 രൂപ ഉയര്‍ന്ന് 57640 രൂപയുമായി വര്‍ധിച്ചു.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ഉണ്ടാക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വലിയ വിലവ്യത്യാസമാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5950 രൂപയായി ഉയര്‍ന്നു.
വെള്ളിവില ഇന്ന് സെഞ്ച്വറിയും പിന്നിട്ട് കുതിച്ചു. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 101 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.
അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷ സാധ്യതകളും ഏറ്റുമുട്ടലുകളും സ്വര്‍ണവിപണിയെ ബാധിച്ചിട്ടുണ്ട്. സിറിയയും ഇസ്രയേല്‍- ഹമാസ് യുദ്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും എല്ലാം ഇതില്‍ ഉല്‍പ്പെടും. കൂടാതെ ഡോളറിനുണ്ടാകാവുന്ന വിലവ്യത്യാസവും വിപണിയെ ജാഗരൂകരാക്കുന്നു.