image

8 Nov 2024 4:43 AM GMT

Gold

പൊന്നല്ലേ... വിലകളയാനാവില്ല; തിരിച്ചു കയറി സ്വര്‍ണവില

MyFin Desk

gold updation price hike 08 11 24
X

Summary

  • സ്വര്‍ണം ഗ്രാമിന് 7285 രൂപ
  • പവന് വര്‍ധിച്ചത് 680 രൂപ


പൊന്നല്ലേ...വില കളയാന്‍ പറ്റുമോ? അതുകൊണ്ടാകും പടിയിറങ്ങിയ സ്വര്‍ണവില ഇന്നും വീണ്ടും തിരികെ കയറി. ഇന്നലയുണ്ടായ ഇടിവില്‍ നിന്നും ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് സ്വര്‍ണം വീണ്ടെടുത്തത്. സ്വര്‍ണം ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.

ഇന്നലെ സമീപകാലത്തെ കനത്ത ഇടിവിന് സ്വര്‍ണവിപണി സാക്ഷ്യം വഹിച്ചിരുന്നു. ട്രംപിന്റെ തിരിച്ചുവരവാണ് വിപണിയെ കുലുക്കിയത്. ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍ പൊന്നിന് മാറ്റുകുറയും.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6000 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. ഇതിനോടനുബന്ധിച്ച് വിലവര്‍ധന വെള്ളിയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 100 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.