11 Sept 2024 10:37 AM IST
Summary
ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്
രണ്ടു ദിവസം ചലനമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധിത
വീര്യത്തോടെ കുതിച്ചുകയറി.
ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്‍ന്നത്.
ഗ്രാമിന് 6715 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണം പവന് 53270 രൂപയിലെത്തുകയും ചെയ്തു.
വില വര്‍ധനയുടെ പ്രതിഫലനം 18ഗ്രാം വിഭാഗത്തിലും ദൃശ്യമായി.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5565 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.
ഗ്രാമിന് ഒരു രൂപ വര്‍ധനയോടെ വെള്ളിയും വ്യാപാരത്തില്‍ മുന്നേറുന്നു. ഗ്രാമിന് 90 രൂപയാണ് ഇന്നത്തെ വെള്ളിയുടെ നിരക്ക്.