image

6 Sep 2024 5:09 AM GMT

Gold

'പൊന്ന് ' ആരാ മോന്‍! പവന് കൂടിയത് 400 രൂപ

MyFin Desk

gold updation price hike 06 09 24
X

Summary

ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവ്


സ്വര്‍ണമല്ലേ, വിലയില്‍ എന്നും മാറ്റമില്ലാതെ നില്‍ക്കാനാവുമോ?

ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം പൊന്നിന്റെവില ഇന്ന് കുതിച്ചുകയറി.

ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ്

ഒറ്റയടിക്ക് ഉണ്ടായത്.

ഇന്ന് ഗ്രാമിന് 6720 രൂപ നിരക്കിലാണ് വ്യാപാരം മുന്നേറുന്നത്.

പവന്റെ വില 53760 രൂപ എന്ന നിരക്കിലെത്തുകയും ചെയ്തു.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചിട്ടുണ്ട്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5570 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

സ്വര്‍ണവിലയിലെ വര്‍ധനവ് വെള്ളിയിലും പ്രതിഫലിച്ചു.

ഗ്രാമിന് 2 രൂപ വര്‍ധിച്ച് 91 രൂപക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.