31 July 2024 5:03 AM GMT
Summary
- ഗ്രാമിന് 80രൂപ വര്‍ധിച്ചു
- പവന് 51200 രൂപ
ഒന്നുമടിച്ചുനിന്നശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില
കുതിച്ചുകയറി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 80രൂപയുടെ വര്‍ധനവാണ്
വിപണിയില്‍ രേഖപ്പെടുത്തിയത്.
ഇതോടെ പൊന്നിന്റെ വില ഗ്രാമിന്
6400 രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
ഇതോടെ പവന് 640 രൂപ ഉയര്‍ന്ന് വില 51200-ല്‍ എത്തി.
എന്നാല്‍ ഇന്നലെ വിപണിയില്‍ സ്വര്‍ണത്തിന് നേരിയ വിലക്കുറവ്
അനുഭവപ്പെട്ടിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു.
ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5300 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്്.
സ്വര്ണത്തിനനുസൃതമായി വെള്ളിവിലയിലും മാറ്റമുണ്ടായി.
ഗ്രാമിന് 2രൂപ ഉയര്‍ന്ന് 90 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.