6 July 2024 5:15 AM GMT
Summary
- ഗ്രാമിന് 65 രൂപയുടെ വര്‍ധന
- 54120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.
ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
സ്വര്‍ണം ഗ്രാമിന് ഇപ്പോള്‍ 6765 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 520 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്.
54120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
എന്നാല്‍ ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം വ്യാഴാഴ്ച ഗ്രാമിന് 65 രൂപ വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയും വര്‍ധിച്ചിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 55 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഗ്രാമിന് 5620 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.
വെള്ളി വിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി.
ഗ്രാമിന് 98രൂപ എന്നനിലക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.