image

26 Dec 2024 10:10 AM IST

Gold

സ്വര്‍ണ വിപണിയില്‍ ഉയര്‍ത്തെഴുനേല്‍പ്പ്

MyFin Desk

gold updation price hike 26 12 24
X

Summary

  • പവന് 200 രൂപ വര്‍ധിച്ചു
  • സ്വര്‍ണം ഗ്രാമിന് 7125 രൂപ
  • പവന്‍ 57000 രൂപ


സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ ഉയര്‍ത്തെഴുനേല്‍പ്പ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ക്രിസ്തുമസ് പിറ്റേന്ന് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 7125 രൂപയും പവന് 57000 രൂപയുമാണ് ഇന്നത്തെ വിപണിവില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 5885 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളി വിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 95 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയില്‍ നിരന്തരം ചാഞ്ചാട്ടം ഉണ്ടാകുന്ന സമയമാണിത്. ഇതെല്ലാം അന്താരാഷ്ട്ര വിഷയങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ആഗോളതലത്തില്‍ ,സ്വര്‍ണവിലയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും വില വ്യത്യാസമുണ്ടാക്കുന്നു.