image

13 Nov 2024 4:50 AM GMT

Gold

സുഗന്ധമൊഴിഞ്ഞ് സ്വര്‍ണം; ഇന്ന് കുറഞ്ഞത് 320 രൂപ

MyFin Desk

gold updation price down 13 11 2024
X

സുഗന്ധമൊഴിഞ്ഞ് സ്വര്‍ണം; ഇന്ന് കുറഞ്ഞത് 320 രൂപ

Summary

  • സ്വര്‍ണം ഗ്രാമിന് 7045 രൂപ
  • പവന്റെ വില 56360 രൂപ


സ്വര്‍ണത്തിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. യുഎസ് തെരഞ്ഞെടുപ്പിനുശേഷം കാലിടറിയ സ്വര്‍ണവില വീഴ്ചയില്‍നിന്നും കരകയറിയിട്ടില്ല.

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 7045 രൂപയ്ക്കാണ് വ്യാപാരം മുന്നേറുന്നത്. പവന്റെ വില 56360 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപയാണ് ഇന്നലെ കുറഞ്ഞത്.

ഒക്ടോബര്‍ 31നായിരുന്നു പൊന്നിന്് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന്് 59640 രൂപയുമായിരുന്നു വില. അതിനുശേഷം ഇപ്പോള്‍ പവന് 3280 രൂപയാണ് ഇടിഞ്ഞത്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5810 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. അതേസമയം വെള്ളിക്ക് ഇന്ന് ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകു ന്നത്.

സ്വര്‍ണത്തിനുണ്ടായ വിലയിടിവ് ആഭരണപ്രേമികള്‍ക്കും വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.